January 28, 2026

മാ​ഞ്ഞാ​ലി ഹ​ൽ​വ ബ്രാ​ൻ​ഡാ​കാൻ ഒരുങ്ങുന്നു

0
IMG-20260105-WA0053

​​​കരു​​​മാ​​​ലൂ​​​ർ: മാ​​​ഞ്ഞാ​​​ലി ഹൽ​​​വ എ​​​ന്ന പേ​​​രി​​​ൽ പൊ​​​തുബ്രാ​​​ൻ​​​ഡ് വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കാ​​​ൻ വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്. മാ​​​ഞ്ഞാ​​​ലി ഹൽ​​​വ​​​യു​​​ടെ വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​ര​​​ണ​​​വും പു​​​തി​​​യ സാ​​​ധ്യ​​​ത​​​ക​​​ളും തേ​​​ടി വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അദ്ധേഹം.ചടങ്ങിൽ ക​​​രു​​​മാ​​​ലൂർ പഞ്ചാ​​​യ​​​ത്ത് പ്രസി​​​ഡ​​​ന്‍റ് ടി.​​​എ. മു​​​ജീ​​​ബ് അ​​​ധ്യ​​​ക്ഷ​​​ത വഹി​​​ച്ചു. ഹ​​​ൽ​​​വ ഉ​​​ത്പാ​​​ദ​​​ക​​​ർ​​​ക്കാ​​​യി ക്ല​​​സ്റ്റ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ച് വി​​​പ​​​ണ​​​ന സാ​​​ധ്യ​​​ത ഉയർത്തും.

കൂടാതെ മാ​​​ഞ്ഞാ​​​ലി ഹൽ​​​വ​​​യു​​​ടെ വി​​​പ​​​ണ​​​ന സാ​​​ധ്യ​​​ത​​​ക​​​ൾ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യും ഫ്ലി​​​പ്കാ​​​ർ​​​ട്ട് അട​​​ക്ക​​​മു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ വി​​​ത​​​ര​​​ണ ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തും.

കു​​​ന്നു​​​ക​​​ര​​​യി​​​ൽ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന ഫു​​​ഡ് പാ​​​ർ​​​ക്ക് പ്ര​​​വ​​​ർ​​​ത്ത​​​നസ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തോ​​​ടെ വി​​​പ​​​ണ​​​ന സാ​​​ധ്യ​​​ത​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി വ്യക്തമാക്കി. വ്യ​​​വ​​​സാ​​​യ വകു​​​പ്പ്, വ​​​നി​​​താ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, പി​​​ന്നാ​​​ക്ക വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തുടങ്ങിയവയുടെ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും സ​​​ർ​​​ക്കാ​​​ർ സ​​​ബ്സി​​​ഡി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും യോ​​​ഗ​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *