March 21, 2026

ബൈജൂസിനെ ഏറ്റെടുക്കാനൊരുങ്ങി മണിപ്പാല്‍ എജ്യുക്കേഷൻ ആൻഡ് മെഡിക്കല്‍ ഗ്രൂപ്പ്

0
Byju_Ravindran-1712209437254_1715244407240_1747487656657

മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്റെ എഡ്‌ടെക് കമ്പനിയാണ് ബൈജൂസ്. ബൈജൂസിനെ പൂർണമായി ഏറ്റെടുക്കാനാണ് മണിപ്പാല്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിനായുള്ള താല്പര്യപത്രം അറിയിച്ചിട്ടുണ്ട്.

പാപ്പരത്ത നടപടി നേരിടുന്ന ബൈജൂസിനെ ഏറ്റെടുക്കാൻ നവംബർ 13 വരെ ബിഡ് നൽകാം. ബൈജൂസിന്റെ ഉപകമ്പനിയായ ആകാശ് എജ്യൂക്കേഷണല്‍ സർവീസസിന്റെ പ്രധാന ഓഹരിയുടമകളാണ് മണിപ്പാല്‍ ഗ്രൂപ്പ്.

58 ശതമാനം പങ്കാളിത്തം നിലവില്‍ കമ്പനിക്ക് ഈ കമ്പനിയിലുണ്ട്.ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിനെ ഏറ്റെടുക്കാൻ മറ്റ് ചില കമ്പനികളും താല്പര്യമറിയിച്ചിട്ടുണ്ട്. ഇവർക്ക് പക്ഷേ ബൈജൂസിന്റെ ഉപകമ്പനികളില്‍ മാത്രമാണ് താല്പര്യം. ആകാശിനാണ് കൂടുതല്‍ ഡിമാൻഡ്. വൈറ്റ്ഹാറ്റ്ജൂണിയർ, ടോപ്പർ എന്നിങ്ങനെ ഉപകമ്പനികള്‍ക്കും താല്പര്യക്കാരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *