February 4, 2026

മാംഗോ ഹനാൻഷ ലൈവ് ഷോ പോസ്റ്റര്‍ പ്രകാശനം ചെയ്തു

0
n6903650561763977838632f866a8511760cc1f5df167a56e4a65b37f28266ef493e16c383b0887c826ed43

കുവൈറ്റ്: കുവൈറ്റ് റസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷൻ നടത്തുന്ന റെസ്റ്റോ ഫെസ്റ്റ് 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാംഗോ ഹനാൻഷ ലൈവ് ഷോയുടെ പോസ്റ്റർ പ്രകാശനം നടത്തി.അബ്ബാസിയ സെൻട്രല്‍ സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഡിസംബർ 12-ന് നടക്കാനിരിക്കുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം റിഗ്ഗയിയിലെ കസർ ഗർണാത റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ നടന്നു.

മാംഗോ ഹൈപ്പർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റഫീഖ് അഹ്മദ്, റോക് ചെയർമാൻ അബു കോട്ടയിലിന് പോസ്റ്റർ കൈമാറി പ്രകാശന കർമം നിർവഹിച്ചു.റോക് ഭാരവാഹികളായ ഷാഫി മഫാസ്, അബ്ദുല്‍ സത്താർ, മുഹമ്മദ് ഹയ, മെഹബൂബ് വി സി , സുല്‍ഫി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്‍കി.ജനറല്‍ സെക്രട്ടറി കമറുദ്ദിൻ സ്വാഗതവും പ്രോഗ്രാം ജനറല്‍ കണ്‍വീനർ നജീബ് പി വി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *