മാൻ കാൻകോറിന് 4 ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ
കൊച്ചി: സുഗന്ധസത്ത വിപണിയിലെ പ്രമുഖ കമ്പനിയായ മാൻ കാൻ കോറിന് 4 ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ. സസ്റ്റെയ്നബിൾ സോഴ്സിങ്, ഇന്നവേഷൻ, ജീവനക്കാരുടെ ക്ഷേമം, തുടങ്ങിയ മേഖലകളിലെ മികവിനാണ് അംഗീകാരം.എഫ്ഐ ഇന്ത്യ 2025, ഇഫിയാറ്റ് 2025 (ഐഎഫ്ഇഎടി), സിഐഐ കേരള എച്ച്ആർ കോൺക്ലേവ് 2025 തുടങ്ങിയവയുടെ അവാർഡുകളാണ് ലഭിച്ചത്. സിചുവാൻ പെപ്പർ ഒലിയോറെസിൻ നൂതനമായ 3 ഉൽപന്നങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. സവിശേഷമായ മണവും രുചിയുമുള്ള ഈ ചേരുവ, സോസുകൾ, മസാലക്കൂട്ടുകൾ എന്നിവയുടെ നിർമാണത്തിൽ പ്രാധാന്യമർഹിക്കുന്നതാണെന്ന് മാൻ കാൻകോർ സിഇഒ ഡോ. ജീമോൻ കോര വ്യക്തമാക്കി.
