കൊച്ചി: അമേരിക്കയിലെ അർക്കൻസാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വിൽ അംബാസഡറായി മലയാളി. ഗുഡ് വിൽ അംബാസഡറായി തിരുവനന്തപുരം സ്വദേശി താഹാ മു ഹമ്മദ് അബ്ദുൾ കരീമിനെയാണ് അർക്കൻസസ് ഗവർണർ സാറാ ഹക്കബീ സാൻഡേഴ്‌സ് പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ മികച്ച ബന്ധങ്ങൾ വളർത്തുകയെന്നതാണ് അർക്കൻസാസിന്റെ ദൗത്യം.