യുകെയിൽ 2 ഷോറൂമുകളുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്
കോഴിക്കോട്: യുകെയിലെ ബർമിങ്ങാമിലും സൗത്താളിലും 2 ഷോറൂമുകൾ തുറന്ന് രാജ്യാന്തര ജ്വല്ലറി വിപണിയിൽ സാന്നിധ്യം ശക്തിപ്പെടുത്തി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ബോളിവുഡ് താരവും മലബാർ ഗോൾഡ് ബ്രാൻഡ് അംബാസഡറുമായ കരീന കപൂർ ഷോറൂമുകൾ ഉദ്ഘാടനം ചെയ്തു.
5,700 ചതുരശ്ര അടി വിസ്തീർണമുള്ള ബർമിങ്ങാം ഷോറൂം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ യുകെയിലെ ഏറ്റവും വലിയ ഔട്ട്ലെറ്റാണ്. നിലവിലുള്ള 4 ഷോറൂമുകൾക്ക് പുറമേ യുകെയിൽ കൂടുതൽ ഷോറൂമുകൾ തുടങ്ങാൻ ആലോചനയുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വ്യക്തമാക്കി. ഫ്രാൻസിലേക്കും അയർലൻഡിലേക്കും കൂടി പ്രവർത്തനം വ്യാപിപ്പിക്കും.
