March 19, 2026

227% വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി മഹീന്ദ്ര മരാസോ

0
mahindra-marazzo-front-view-1538983800

കുറഞ്ഞ വില്‍പ്പനയിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയരുന്ന മഹീന്ദ്ര മരാസോ ഇപ്പോള്‍, 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 227% വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 77 യൂണിറ്റുകള്‍ മാത്രമുണ്ടായിരുന്ന മരാസോയുടെ വില്‍പ്പന 252 യൂണിറ്റായി ഉയര്‍ന്നു. മുന്‍ കാലയളവിനെ അപേക്ഷിച്ച് 227% വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് വര്‍ദ്ധനയാണ്. കഴിഞ്ഞ വര്‍ഷത്തെ വളരെ കുറഞ്ഞ വില്‍പ്പന (77 യൂണിറ്റുകള്‍)യുടെ പശ്ചാത്തലത്തിലാണ് ഈ വളര്‍ച്ചയുണ്ടായതെങ്കിലും, 252 യൂണിറ്റുകളുടെ വില്‍പ്പനയാണ് മികച്ച 10 എംപിവികളില്‍ ഒന്നായി ഇത് സ്ഥാനം നേടി. വില്‍പ്പന പട്ടികയില്‍ പത്താം സ്ഥാനത്താണ് നിലവില്‍ മരാസോ.

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മരാസോയുടെ ഹൃദയം. ഈ എഞ്ചിന്‍ 121 കുതിരശക്തിയും 300 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇതിന് 6 സ്പീഡ് ഗിയര്‍ബോക്സുണ്ട്. ഈ കാറിന്റെ എല്ലാ വകഭേദങ്ങളിലും എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, സുരക്ഷയ്ക്കായി റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ സവിശേഷതകള്‍ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *