ഐപിഒ യ്ക്ക് മുൻപായി സ്വിഗിയിൽ നിന്ന് ഓഹരികൾ സ്വന്തമാക്കി മാധുരി ദീക്ഷിത്, കമ്പനി ലക്ഷ്യമിടുന്നത് ₹11,700 കോടി
ഭക്ഷ്യവിതരണ സ്റ്റാർട്ടപ്പായ സ്വിഗി പ്രാരംഭ ഓഹരി വിൽപ്പന (IPO) നടപടികൾക്ക് ഒരുക്കം തുടങ്ങിയത് ആഴ്ച അവസാനം DRHP സമർപ്പിക്കുമെന്ന് സൂചന. രഹസ്യ ഫയലിംഗിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഇത്. DRHP സമർപ്പിച്ചതിന് ശേഷം ഇന്ത്യ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിൽ ഇൻവെസ്റ്റർ റോഡ് ഷോകളിൽ മാനേജ്മെന്റ് പങ്കെടുക്കും.ബോളിവുഡ് താരം മാധുരി ദീക്ഷിത് IPOയ്ക്ക് മുന്നോടിയായി സ്വിഗിയിൽ ഓഹരികൾ വാങ്ങിയിട്ടുണ്ട്. മാധുരി ദീക്ഷിത്, ഇന്നോവ്8 സ്ഥാപകനായ ഋതേഷ് മാലിക് എന്നിവർ ചേർന്ന് സെക്കൻഡറി വിപണിയിൽ മൂന്നു കോടി രൂപയുടെ ഓഹരികൾ സ്വന്തമാക്കി. ഓരോരുത്തരും ഒന്നര കോടി രൂപയുടെ ഓഹരികളാണ് സ്വന്തമാക്കിയത്. സ്വിഗിയുടെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായ അവെൻഡസിലൂടെ 345 രൂപ വിലയുള്ള ഓഹരികളാണ് വാങ്ങിയത്.സ്വിഗിയുടെ IPO ഇതിനോടകം നിക്ഷേപകരുടെ പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്. IPO വഴി 140 കോടി ഡോളർ (ഏകദേശം 11,700 കോടി രൂപ) സ്വരൂപിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ഓൺലൈൻ ഭക്ഷ്യവിതരണ രംഗത്തെ കനത്ത മത്സരം പരിഗണിച്ച് കൂടുതൽ ഫണ്ടുകൾ സമാഹരിക്കുകയാണ് ഉദ്ദേശം. 2021-ൽ സൊമാറ്റോ IPO നടത്തി ഓഹരി വിപണിയിലേക്ക് എത്തിയതിന് ശേഷമുള്ള വലിയ IPO സ്വിഗിയുടേതായിരിക്കും.2024 സാമ്പത്തിക വർഷത്തിൽ സ്വിഗിയുടെ നഷ്ടം 43% കുറച്ച് 2,350 കോടി രൂപയായി. ഇതിൽ ഇൻസ്റ്റ മാർട്ട് അടക്കമുള്ള ക്വിക്ക് കൊമേഴ്‌സ് വിഭാഗം മികച്ച പ്രകടനം കാഴ്ചവെച്ചു.
