മെഷിനറി എക്സ്പോ: സമാപനം ഇന്ന്
കാക്കനാട്: തയ്യൽ, തേപ്പ്, അലങ്കാര തൊഴിൽ മേഖലകളിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ. കിൻ ഫ്ര എക്സിബിഷൻ സെന്ററിലെ മെഷിനറി എക്സ്പോയിലാണ് വസ്ത്ര മേഖലയെ ലക്ഷ്യം വയ്ക്കുന്ന അത്യാധുനികതയുടെ നേർസാക്ഷ്യം.
അതെസമയം എഐയിൽ പ്രവർത്തിക്കുന്ന തയ്യൽ മെഷിനുകളും വ്സത്രങ്ങൾ തേക്കാനുള്ള യന്ത്രങ്ങളും പ്രദർശനത്തിലുണ്ട്. ഇവ വീടുകളിൽ ഉപയോഗിക്കാനാകില്ല, വ്യാവസായികാടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്താം. എക്സ്പോ ഇന്നു അവസാനിക്കും.
