January 28, 2026

എം. എ. യൂസഫലി സാൻഡ് ബാങ്ക് പ്രമോട്ടർ

0
ma-yusuff-ali-lulu-main

ദുബായ്: യുഎഇയിലെ ആദ്യ ഡിജിറ്റൽ ബാങ്കായ സാൻഡ് ബാങ്കിന്റെ പ്രമോട്ടർമാരായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയും.

അടുത്ത മൂന്നു വർഷത്തിനുള്ളിൽ സാൻഡ് ബാങ്ക് മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് അറിയിച്ചു.

50 മുതൽ 100 ശതമാനം വളർച്ചയാണ് അടുത്ത വർഷത്തോടെ ബാങ്ക് പ്രതീക്ഷിക്കുന്നത്. എമാർ പ്രോപ്പർട്ടീസ് സ്ഥാപകനും ഓൺലൈൻ കമ്പനിയായ നൂണിന്റെ ചെയർമാനുമായ മുഹമ്മദ് അൽ അബ്ബാറാണ് സാൻഡ് ബാങ്കിന്റെ ചെയർമാൻ.

Leave a Reply

Your email address will not be published. Required fields are marked *