യു. എ. ഇയില്‍ ക്രിസ്മസ് – പുതുവര്‍ഷ ഓഫറുകളുമായി ലുലു
അബൂദബി: ക്രിസ്മസിനെയും പുതുവർഷത്തെയും വരവേൽക്കാൻയാണ് യു.എ.ഇ. വിപണികൾ ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ്പുതുവർഷ ആഘോഷങ്ങൾ മനോഹരമാക്കാൻ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
പ്ലം കേക്ക്, ചെറി, ക്രീം എന്നിങ്ങനെ വിവിധ രുചികളിലുള്ള കേക്കുകൾ, ചീസ്, ബ്രെഡ് ഉൽപന്നങ്ങൾ, ക്രിസ്മസ് സ്പെഷൽ മീൽസ്, ടർക്കിതാറാവ് വിഭവങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ക്രിസ്മസ് വിഭവങ്ങളാണ് ഇത്തവണ ലഭ്യമാക്കിയിരിക്കുന്നത്.
അതെസമയം ഫാഷൻ കലക്ഷനുകൾക്കും ഇല്ക്ട്രോണിക്സ് ഹോം അപ്ലയന്‍സുകൾക്കും മികച്ച ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ആകർഷകമായ ബാങ്ക് ഓഫറുകളും ലഭ്യമാണ്. ഓൺലൈൻ പരച്ചേസുകൾക്കും മികച്ച കിഴിവുണ്ട്. കൂടാതെ, മുസഫ കാപിറ്റല്‍ മാൾ ലുലു ഹൈപർ മാർക്കറ്റിൽ ക്രിസ്മസ് ട്രീ ഡെക്കറേഷൻ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
