February 1, 2026

പരമ്പരാഗത കടല്‍ വിഭവങ്ങളുടെ രുചിയുമായി ലുലുമാള്‍

0
images

തിരുവനന്തപുരം: തിരുവനന്തപുരം ലുലുമാളിൽ സീഫുഡ് ഫെസ്റ്റ് ആരംഭിച്ചു. കേരളത്തിലെ സമ്പന്നമായ കടല്‍ ഭക്ഷണ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറയ്ക്ക് പരമ്പരാഗത കടല്‍ വിഭവങ്ങളുടെ രുചി പരിചയപ്പെടുത്തുന്നതിനുമാണ് സീഫുഡ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.

ഒക്ടോബർ 31 ന് ഫെസ്റ്റിവല്‍ അവസാനിക്കും. വിവിധയിനം മീനുകളും പരമ്പരാഗതവും ആധുനികവുമായ മീൻ വിഭവങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.കേരളീയ പാചകരീതിയിലുള്ള തനത് മീൻ വിഭവങ്ങള്‍ക്ക് പുറമേ കോണ്ടിനെന്റല്‍, ചൈനീസ് ശൈലിയിലുള്ള രുചികരമായ സീഫുഡ് വിഭവങ്ങളും മേളയുടെ സവിശേഷതയാണ്.

ലുലു ഹൈപ്പർമാർക്കറ്റില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളില്‍ നിന്ന് രുചികരമായ മീൻ വിഭവങ്ങള്‍ വാങ്ങാവുന്നതാണ്. വ്യത്യസ്ത ഇനങ്ങളിലുളള അറുപതിലേറെ ഫ്രഷ് ഫിഷ്, മുപ്പതിലധികം ഉണക്ക മീനുകള്‍, വ്യത്യസ്തങ്ങളായ മാരിനേറ്റഡ് ഫിഷുകള്‍ എന്നിവ മേളയില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *