February 4, 2026

ലുലുമാൾ എത്തുന്നു ഫിറ്റ്നസ് ചാലഞ്ചുമായി

0
images

കൊച്ചി: ലുലു ഫിറ്റ്നസ് ചാലഞ്ച് ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം ഉദ്ഘാടനം ചെയ്തു. വിവിധ ദിവസങ്ങളിലായി ഫിറ്റ്നസ് റൺ, മാൾ എതോൺ, ലുലു ഓൾ കേരള ആം റസ്ലിങ്ങ് ചാംപ്യൻഷിപ്, ലുലു ഫിറ്റ്നസ് ചാലഞ്ച് തുടങ്ങിയവ നടക്കും. ലുലു ഓൾ കേരള ആം റസ്‌ലിങ്ങ് ചാംപ്യൻഷിപിലൂടെ എല്ലാവർക്കും മത്സരിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.

ചാംപ്യൻ ഓഫ് ചാംപ്യൻസ് മാൾ എതോണിൽ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന വിവിധ വ്യായാമ മത്സരങ്ങളാണ് സംഘടിപ്പിക്കുക. 14ന് മാൾ എ തോൺ, 15ന് ലുലു ഓൾ കേരള ആം റസ്ലിങ്ങ് ചാംപ്യൻഷിപ്, 16ന് ലുലു ഫിറ്റ്നസ് ചാലഞ്ച് തുടങ്ങിയവ സംഘടിപ്പിക്കും. പ്രി റജിസ്ട്രേഷനിലൂടെയാണ് എല്ലാ മത്സരങ്ങളും നടക്കുക. 9778800853.

Leave a Reply

Your email address will not be published. Required fields are marked *