ലുലു സൗഭാഗ്യോത്സവം; സെപ്റ്റംബർ ഏഴുവരെ
കൊച്ചി: സ്വാതന്ത്ര്യദിനം, ഓണം തുടങ്ങിയആഘോഷങ്ങൾ പ്രമാണിച്ച് മികച്ച വിലയിൽ ഷോപ്പിംഗും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു സൗഭാഗ്യോത്സവത്തിന് ആരംഭം കുറിച്ചു.
കേരളത്തിലുടനീളമുള്ള എല്ലാ ലുലു ഹൈപ്പർ മാർക്കറ്റിലും ലുലു ഡെയിലികളിലും ഓണക്കാല ഷോപ്പിംഗ് മികവുറ്റതാക്കാൻ അവസരമൊരുക്കുന്നതോടൊപ്പം ആകർഷകമായ സമ്മാനങ്ങളും ഇതിലൂടെ നേടാം.
ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 18 കിയ സോണറ്റ് കാറുകളും കൈനിറയെ സ്വർണനാണയങ്ങളും മൊബൈൽ ഫോണുകൾ, ടിവി തുടങ്ങിയ നിരവധി സമ്മാനങ്ങളുമാണ്.സൗഭാഗ്യോത്സവം ഓഫർ സെപ്റ്റംബർ ഏഴുവരെ തുടരും. ഹൈപ്പർ മാർക്കറ്റ്, കണക്ട്, സെലിബ്രേറ്റ്, ഫാഷൻ ഉൾപ്പെടെയുള്ള ലുലു സ്റ്റോറുകളിലും ലുലു ഡെയിലികളിലും ഓണം വില്പനയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
