July 31, 2025

വാല്യു കണ്‍സപ്റ്റ് സ്റ്റോറുകള്‍ യു എ ഇയില്‍ വിപുലമാക്കി ലുലു

0
n674747506175388934251949ffaf43c3768210269bd204856dc835f53f96e81eb8c91baae585fdf9081c96

അബൂദബി: കുറഞ്ഞ നിരക്കില്‍ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭി ക്കുന്ന വാല്യു ഷോപ്പിങ് കണ്‍സ്പ്റ്റ് ഷോപ്പ്-ലോട്ട് ലുലു യു എ ഇയില്‍ വിപുലമാക്കി.

അബൂദബി മുസഫ മസ്യാദ് മാളില്‍ ജി സി സിയിലെ 22-ാമത്തെ ലോട്ട് സ്റ്റോര്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഉദ്ഘാടനം ചെയ്തു.

ഉപഭോക്താക്കളുടെ വാല്യു ഷോപ്പിങ് ആവശ്യകത കണക്കിലെടുത്താണ് ലുലു ലോട്ട് സ്റ്റോറുകളുടെ സാന്നിധ്യം വിപുലമാക്കുന്നത്. ലോട്ട് സ്റ്റോറുകളില്‍ ലഭ്യമാക്കിയിരിക്കുന്നത് മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ്.

യു എ ഇയിലെ ഒമ്പത്താമത്തേയും അബൂദബിയിലെ അഞ്ചാമത്തേയും ലോട്ട് സ്റ്റോറാണ് മസ്യാദ് മാളിലേത്. 20,000 സ്‌ക്വയര്‍ ഫീറ്റിലുള്ള ലോട്ടില്‍ ഭൂരിഭാഗം ഉത്പന്നങ്ങള്‍ക്കും വില 19 ദിര്‍ഹത്തില്‍ താഴെയാണ്. വീട്ടുപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, കിച്ചന്‍വെയര്‍, ബ്യൂട്ടി പ്രൊഡ്ക്‌ട്‌സ് എന്നിവ അടക്കം വിപുലമായ ശേഖരമാണ് ലോട്ടില്‍ ഒരുക്കിയിട്ടുള്ളത്. യു എ ഇയിലെ പ്രാദേശിക ഉത്പന്നങ്ങള്‍ക്കൊപ്പം ആഗോള ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവും ലോട്ടിലുണ്ട്.

ലുലു സി ഇ ഒ സെയ്ഫി രൂപാവാല, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷറഫ് അലി, സി ഒ ഒ ആന്‍ഡ് സ്ട്രാറ്റജി ഓഫീസര്‍ വി ഐ സലിം, ലുലു ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്‌സ് ഡയറക്ടര്‍ എ വി ആനന്ദ്, ബയിങ് ഡയറക്ടര്‍ മുജീബ് റഹ്മാന്‍, ലുലു അബൂദബി ആന്‍ഡ് അല്‍ദഫ്ര റീജ്യണല്‍ ഡയറക്ടര്‍ ടി പി അബൂബക്കര്‍ എന്നീവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *