July 23, 2025

അര്‍ജൻ്റീന ഫുട്ബോള്‍ അസ്സോസിയേഷൻ്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി ലുലു എക്സ്ചേഞ്ച്

0
n67376170717532718897464f83e656ab1d20c1c8d3c27fec50391e64c56f79c6092015c3f376f72dd2716c

അബുദാബി:അർജൻ്റീന ഫുട്ബോള്‍ അസ്സോസിയേഷൻ്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി മലയാളി സംരംഭകൻ അദീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലുലു എക്സ്ചേഞ്ച്/ ലുലു മണി അർജൻ്റീന ഫുട്ബോള്‍ അസ്സോസിയേഷൻ കൊമേർഷ്യല്‍ ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സണ്‍ ലുലു മണി അസ്സി. വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷാനില്‍ എന്നിവർ ദുബൈ പുള്‍മാൻ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

ഇതുപ്രകാരം ലുലു എക്സ്ചേഞ്ച്, ലുലു മണി മാർക്കറ്റിംഗ് യു എ ഇ, ഖത്വർ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത്, സിംഗപ്പൂർ, മലേഷ്യ, ഹോങ്ങ് കോങ്ങ്, ഫിലിപ്പൈൻസ്, ഇന്ത്യ തുടങ്ങി പത്ത് രാജ്യങ്ങളിലെ അർജൻ്റീന ദേശീയ ഫുട്ബോള്‍ ടീമിൻ്റെ മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള അസ്സോസിയേഷൻ്റെ പ്രവർത്തനങ്ങളില്‍ പങ്കാളിയായിരിക്കും. ഈ കരാറിന് 2026ലെ യു എസ്- കാനഡ- മെക്സിക്കോ ലോകകപ്പ് ഫുട്ബോള്‍ കഴിയുന്നതു വരെ പ്രാബല്യമുണ്ടാകും.

ചടങ്ങില്‍ അർജന്റീനയുടെ പരിശീലകൻ ലയണല്‍ സ്കലോണി, അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ ഭാരവാഹികള്‍, ലുലു ഫിനാൻഷ്യല്‍ ഹോള്‍ഡിസ് മാനേജിങ്ങ് ഡയറക്ടർ അദീബ് അഹമ്മദ്, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *