ഓപ്പൺ ബോക്സ‌് വിൽപന ആരംഭിച്ച് ലുലു കണക്ട്
കൊച്ചി: ലുലു കണക്ടിൽ70 ശതമാനം വരെ വിലക്കുറവ് ഒരുക്കി ഓപ്പൺ ബോക്സ‌് വിൽപന തുടങ്ങി. 11 ന് സമാപിക്കും.ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, ലാപ്ടോപ്, വാഷിങ് മെഷീൻ, ഫ്രിഡ്‌ജ്, സ്മാർട് ടി.വി, മൊബൈൽ ഫോൺ തുടങ്ങിയവ വിലക്കുറവിൽ സ്വന്തമാക്കാം.
ഓപ്പൺ ബോക്സ് വിൽപനയ്ക്ക് പുറമേ മെഗാ ക്ലിയറൻസ് വിൽപനയുമായി ലുലു ഫാഷനും ആകർഷകമായ ഓഫർ ഒരുക്കിയിട്ടുണ്ട്. ഫാഷൻ സ്റ്റോറിലെ ഓൺബ്രാൻഡ് ഒരുക്കുന്ന വിൽപന വഴി കിഡ്‌സ്, ലേഡീസ്, ജെൻസ് ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ വസ്ത്രങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാം.ഫാഷൻ സ്‌റ്റോർ ഒരുക്കുന്ന മെഗാ ക്ലിയറൻസ് സെയിൽ 30ന് സമാപിക്കും.
