February 4, 2026

എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപ ഉയർത്തി

0
images (1) (4)

ഇന്ത്യയിൽ എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് ഉയർത്തിയിരിക്കുന്നത്.വില വർധന ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാല്‍ 14 കിലോ ഗാർഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ വില വർധന ഇന്ന് പ്രാബല്യത്തില്‍ വന്നു. ദില്ലിയില്‍ 1580. 50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതല്‍ 1691.50 രൂപ നല്‍കണം. ചെന്നൈയിലാകട്ടെ വാണിജ്യ സിലിണ്ടറിന്റെ വില 1739.5 രൂപയില്‍ നിന്ന് 1849.50 രൂപയായി ഉയർന്നു.

ചെന്നൈയിലാണ് ഏറ്റവും ഉയർന്ന നിരക്ക്. തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില. അതേസമയം കൊല്‍ക്കത്തയില്‍ വില 1684 രൂപയില്‍ നിന്ന് 1795 രൂപയായി ഉയർന്നു. 1531.50 രൂപയ്ക്ക് മുംബൈയില്‍ ലഭ്യമായിരുന്ന വാണിജ്യ എല്‍പിജി സിലിണ്ടറിന് 1642.50 രൂപയായി.

Leave a Reply

Your email address will not be published. Required fields are marked *