January 29, 2026

ലോട്ടറി: സമ്മാനത്തിൽ നേരിയ കുറവ്

0
lottery-2-jpg

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റുകളുടെ ജിഎസ്ടി 28 നിന്ന് 40 ശതമാനത്തിലേക്കുള്ള വർധന പ്രാബല്യത്തിൽ വന്നു. ടിക്കറ്റുകൾക്ക് വില ഉയർത്തില്ല. പകരം സമ്മാനത്തിലും കമ്മിഷനിലുമൊക്കെ നേരിയകുറവു വരുത്തിയിട്ടുണ്ട്.

അതെസമയം വിപണിയിലുള്ള ഓണം ബംപർ ടിക്കറ്റിന്റെ ജിഎസ്ടി മാറില്ല. ഇവയുടെ വിൽപന സർക്കാർ 21ന് രാത്രിയോടെ സർക്കാർ അവസാനിപ്പിച്ചു. എന്നാൽ, ഇവ വാങ്ങിയ ഏജൻറുമാർ വിൽപന തുടരും. നറുക്കെടുപ്പ് ദിവസമായ 27ന് ഉച്ചയ്ക്ക് 2 വരെ ഏജൻറുമാരിൽ നിന്നു ബംപർ ടിക്കറ്റ് വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *