‘ലോകാ ലാൻഡ് ബൈ വണ്ടർലാ’; ഇന്ന് മുതൽ
‘
കൊച്ചി: വണ്ടർലാ കൊച്ചിയിൽ ‘ലോകാ ലാൻഡ് ബൈ വണ്ടർലാ’ ആഘോഷം ഇന്നു മുതൽ ആരംഭിക്കും. ലോകാ സിനിമ ഒരുക്കിയ വേഫെറർ ഫിലിംസിന്റെ സഹകരണത്തോടെയാണ് പരിപാടി രൂപകല്പന ചെയ്തിട്ടുള്ളത്.
സന്ദർശകർക്ക് സാധാരണ പാർക്ക് ടിക്കറ്റുകൾ ഉപയോഗിച്ച് ‘ലോകാ ലാൻഡ്’ ആസ്വദിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. നവംബർ 2ന് സമാപിക്കും.
