‘ലോക’; 40 ലക്ഷം ബുക്കിങ് പിന്നിട്ടു
കൊച്ചി: ബുക്ക് മൈ ഷോ ബുക്കിങ്ങിൽ 40 ലക്ഷം കടന്ന് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ‘ലോക: ചാപ്റ്റർ വൺ- ചന്ദ്ര’.
‘തുടരും’ (45.1 ലക്ഷം), “മഞ്ഞുമ്മൽ ബോ യ്‌സ്’ (43 ലക്ഷം) തുടങ്ങിയ സിനിമകൾ മാത്രമാണ് ഇനി ലോകയ്ക്കു മുന്നിലുള്ളത്. അതെസമയം ചിത്രത്തിന്റെ കലക്ഷൻ 200 കോടി പിന്നിട്ടതായി ബന്ധപ്പെട്ടവർ അറിയിച്ചു.
