June 8, 2025

തദ്ദേശവാർഡ്‌ വിഭജനം: ഡിജിറ്റൽ ഭൂപടമായി, കരട് റിപ്പോര്‍ട്ട് നവംബര്‍ 16ന്

0
Digital-map-image

പുനർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. ഭൂപടം, അതിർത്തികളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് രണ്ട് ദിവസത്തിനകം കലക്ടർമാർ ഡി ലിമിറ്റേഷൻ കമ്മീഷന് സമർപ്പിക്കും.പഞ്ചായത്തിലെ നിലവിലുള്ള അടിസ്ഥാന വിവരങ്ങൾ, പുതുതായി സൃഷ്ടിച്ച വാർഡുകളുടെ അതിർത്തികളും ജനസംഖ്യയും ഉൾക്കൊള്ളുന്ന പട്ടിക, കരട് ഡിജിറ്റൽ ഭൂപടത്തിന്റെ പ്രിന്റ് പതിപ്പ് തുടങ്ങിയ വിവരങ്ങൾ തദ്ദേശ സെക്രട്ടറിമാർ റിപ്പോർട്ടിൽ നൽകും. ഈ വിവരങ്ങൾ പരിശോധിച്ച് തെറ്റുതിരുത്തലുകൾ വരുത്തിയ ശേഷം കലക്ടർമാർ ഡീലിമിറ്റേഷൻ കമ്മീഷന് റിപ്പോർട്ട് നൽകും. ഇത് പരിശോധിച്ച ശേഷം കമ്മീഷൻ 16ന് കരട് വിജ്ഞാപനം പുറപ്പെടുവിക്കും.

ഡീലിമിറ്റേഷൻ കമ്മീഷന്റെ വെബ്‌സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും ഈ കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കും. പൊതുജനങ്ങൾക്ക് നിശ്ചിത തുക നൽകി വിജ്ഞാപനത്തിന്റെ പകർപ്പ് ലഭ്യമാകും. എതിര്‍പ്പ് അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ 15 ദിവസത്തിനുള്ളിൽ നൽകേണ്ടതുണ്ട്. ഏതു ജില്ല കലക്ടർക്കോ ഡീലിമിറ്റേഷൻ സെക്രട്ടറിക്കോ നേരിട്ട് അല്ലെങ്കിൽ തപാൽ വഴി പരാതികൾ സമർപ്പിക്കാം. ഈ പരാതികൾ പരിഗണിച്ച ശേഷം കമ്മീഷണർ നേരിട്ട് സിറ്റിംഗ് നടത്തും, പിന്നീട് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.

ആദ്യ ഘട്ടത്തിൽ 941 പഞ്ചായത്തുകളിലെ 17,337 വാർഡുകളും, 87 നഗരസഭകളിലെ 3,241 വാർഡുകളും, ആറ് കോർപറേഷനുകളിലെ 421 വാർഡുകളും പുനർവിഭജന നടപടിയുടെ ഭാഗമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *