February 4, 2026

അമേരിക്കയില്‍ വായ്പാ പലിശ, ഇഎംഐ ഭാരങ്ങള്‍ കുറയും; അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് ഫെഡറല്‍ റിസര്‍വ്

0
Trump Speech

President Donald Trump addresses a joint session of Congress at the Capitol in Washington, Tuesday, March 4, 2025. (AP Photo/Ben Curtis)

കാത്തിരുന്നവരെ നിരാശപ്പെടുത്താതെ അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചിരിക്കുകയാണ് യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. 0.25% ഇളവാണ് വരുത്തിയത്. തീരുമാനം പാസായത് ഒന്നിനെതിരെ 11 വോട്ടുകള്‍ക്കാണ്. ഇതോടെ 4.25-4.50 ശതമാനത്തില്‍ നിന്ന് പലിശ നിരക്ക് 4.00-4.25 ശതമാനമായി. നീണ്ട 9 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഫെഡ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചത്.

ഈ വര്‍ഷത്തെ ആദ്യ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ മേഖല ശക്തിപ്പെടുത്താനാണ് തീരുമാനമെന്നാണ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയത്. യു.എസില്‍ വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാര്‍ഡ് പലിശയും കുറയാന്‍ സഹായിക്കുന്നതാണ് തീരുമാനം. വരും ദിവസങ്ങളില്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന സമാന നടപടികളുണ്ടായേക്കുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ മാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടിയതാണ് പലിശനിരക്ക് കുറയ്ക്കാന്‍ മുഖ്യകാരണമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പലിശനിരക്ക് വെട്ടിക്കുറയ്ക്കണമെന്ന് ട്രംപ് നിരന്തരം സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. അതേസമയം, മിനിമം ഒരു ശതമാനമെങ്കിലും കുറയ്ക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. 2025 ല്‍ തന്നെ രണ്ട് തവണ കൂടി പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനയും ഫെഡ് നല്‍യിട്ടുണ്ട്. കൂടാതെ 2026ല്‍ ഒരു തവണയും കുറയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *