June 7, 2025

ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ക്യാംപസ് ബെംഗളൂരുവിൽ

0
n6660221371748354375293457de96350e285e3fa59c88f58ce3f6784238a5523b01ad581be8ad523deea5e

ഡല്‍ഹി: യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ലിവര്‍പൂള്‍ ബെംഗളൂരുവില്‍ ക്യാംപസ് ആരംഭിക്കുന്നു. അടുത്തവര്‍ഷം ഓഗസ്റ്റില്‍ ആദ്യബാച്ച്‌ വിദ്യാര്‍ത്ഥികള്‍ പഠനം ആരംഭിക്കും.വിദേശ സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാംപസ് അനുവദിക്കാനുള്ള യുജിസിയുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് അനുമതി. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ത്യയിലെ ക്യാംപസിന്റെ ഔദ്യോഗികപ്രഖ്യാനം നടത്തി. താല്‍പര്യപത്രം യൂണിവേഴ്സിറ്റിവൈസ് ചാന്‍സലര്‍ പ്രൊഫ. ടിം ജോണ്‍സും യുജിസി ചെയര്‍മാനായ കേന്ദ്ര ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി വിനീത് ജോഷിയും തമ്മില്‍ കൈമാറി.ബിസിനസ്സ് മാനേജ്മെന്റ് അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ബയോമെഡിക്കല്‍ സയന്‍സ് എന്നീ കോഴ്സുകളാണ് ആദ്യഘട്ടത്തില്‍ തുടങ്ങുക.ഇന്ത്യയിലെ ക്യാംപസിനു വേണ്ടി ഗെയിം ഡിസൈനിംങ് കോഴ്സും സജ്ജീകരിക്കും. പ്രവേശനം, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 10,000 വിദ്യാര്‍ത്ഥികള്‍ക്കു പഠനസൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നു യൂണിവേഴ്സിറ്റി വിസി ടിം ജോണ്‍സ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *