June 7, 2025

മാഹിയിൽ മദ്യ വിലയിൽ വർധന

0
differenttypes-of-liquornew

മാഹി ഉൾപ്പെടെയുള്ള പുതുച്ചേരി സംസ്ഥാനത്ത് മദ്യ വിലയിൽ വർധനവ്. വിവിധയിനം മദ്യത്തിന് 10 മുതൽ 20 ശതമാനം വർധനവുണ്ട്.എക്സൈസ് തീരുവ കൂട്ടിയതോടെയാണ് വിലയിൽ വർധനവുണ്ടായത്. 50 ശതമാനത്തോളം വർധനയാണ് സർക്കാർ നേരത്തേ തീരുമാനിച്ചത്. എന്നാൽ വലിയ തോതിലുള്ള വിലവർധന മദ്യവിൽപ്പനയെ ബാധിക്കുമെന്നതിനാൽ മദ്യഷാപ്പുടമകളും ലിക്കർ മർച്ചൻറ്സ് അസോസിയേഷനും പ്രതിഷേധം രേഖപ്പെടുത്തിയ സാഹചര്യത്തിൽ വില 20 ശതമാനത്തോളമാക്കി കുറച്ചത്.

മദ്യശാല ഉടമകൾ 28 മുതൽ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വിൽക്കാൻ പാടുള്ളൂവെന്ന് പുതുച്ചേരി ലീഗൽ മെട്രോളജി അറിയിച്ചു. പഴയ മദ്യം പുതിയ വിലയ്ക്ക് വിൽക്കുന്ന മദ്യശാലകൾക്ക് 2011-ലെ പുതുച്ചേരി ലീഗൽ മെട്രോളജി കൺട്രോളർ റൂൾസ്‌ പ്രകാരം പരമാവധി പിഴ ചുമത്തും.

Leave a Reply

Your email address will not be published. Required fields are marked *