March 20, 2026

ഫേസ്‍ബുക്കിലെപ്പോലെ വാട്‌‌സ്ആപ്പിലും ഉടൻ കവർ ഫോട്ടോ നൽകാൻ കഴിയും

0
WhatsApp.svg

ഫേസ്‍ബുക്കിലെപ്പോലെ വാട്‌‌സ്ആപ്പിലും ഉടൻ കവർ ഫോട്ടോ നൽകാൻ കഴിയുന്ന ഫീച്ചർ സാധ്യമാകും. വാട്‌സ്ആപ്പില്‍ ഇത്രകാലവും കവർ ഫോട്ടോകൾ ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ ഈ ഫീച്ചർ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്കും എത്തിക്കാൻ ഒരുങ്ങുകയാണ് മെറ്റ എന്നാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ ഇത് പരീക്ഷണത്തിൽ ആണെന്നും ഉടൻ തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമായേക്കാമെന്നും ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

ഈ ഫീച്ചർ ലോഞ്ച് ചെയ്‌താൽ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ സെറ്റിംഗ്‍‍സിൽ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കാൻ കഴിയും. ഇങ്ങനെ തിരഞ്ഞെടുക്കുന്ന കവർ ഫോട്ടോ ഉപയോക്താവിന്‍റെ പ്രൊഫൈലിന് മുകളിൽ പ്രദർശിപ്പിക്കും. ഇത് ഫേസ്‍ബുക്ക്, ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ്‌‌ഫോമുകളില്‍ കാണുന്നതിനോട് സാമ്യമുള്ളതുമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *