മികച്ച നേട്ടവുമായി ലെക്സസ് എല്‍എം 350എച്ച്
കൊച്ചി: ലെക്സസ് ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് അള്‍ട്രാ- ലക്സറി എംപിവിയായ എല്‍എം 350എച്ച് ശക്തമായ വളർച്ചാമുന്നേറ്റം കൈവരിച്ചതായി കമ്പനി അറിയിച്ചു.
നവംബർ 2025 ൽ മാത്രം 40 ശതമാനം വളർച്ച രേഖപ്പെടുത്തിയ ഈ മോഡല്‍ ജനുവരി മുതല്‍ നവംബർ വരെയുള്ള കാലയളവില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ 15 ശതമാനം സമഗ്ര വളർച്ചയാണ് കൈവരിച്ചത്.
യാത്രയെ വ്യക്തിഗത ഇടത്തിന്റെ വിപുലീകരണമെന്ന നിലയില്‍ കാണുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടു രൂപകല്പന ചെയ്ത എല്‍എം 350എച്ച്, ഒരു ആഡംബര കാബിൻ അനുഭവമാണ് നല്‍കുന്നത്.അഡ്വാൻസ്ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലൂടെ ശബ്ദരഹിതവും മൃദുവുമായ ഡ്രൈവിംഗും മികച്ച റിയർ സീറ്റ് സൗകര്യങ്ങളും വാഹനത്തെ ആകർഷകമാക്കുന്നെന്ന് അധികൃതർ വ്യക്തമാക്കി.
