ഇന്ത്യയിൽ എഐ സെർവറുകൾ നിർമിക്കാൻ ഒരുങ്ങി ലെനോവോ

ലെനോവോ ഇന്ത്യ അടുത്ത വർഷം മുതൽ ഇന്ത്യയിൽ 50,000 ജിപിയു അധിഷ്ഠിത എഐ സെർവറുകൾ നിർമ്മിക്കാൻ തുടങ്ങുമെന്ന് അറിയിച്ചു. കൂടാതെ, കമ്പനി ബെംഗളൂരുവിൽ അവരുടെ നാലാമത്തെ വലിയ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.
പ്രാദേശികമായി സെർവറുകൾ നിർമ്മിക്കുകയും പുതുച്ചേരിയിലെ യൂണിറ്റിൽ നിന്ന് കയറ്റുമതി നടത്തുകയും ചെയ്യും. ‘ലെനോവോ പ്രതിവർഷം 50,000 സെർവറുകൾ നിർമ്മിക്കും, ഉൽപ്പാദനം അടുത്ത വർഷം ആരംഭിക്കും,’ എന്ന് ലെനോവോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശൈലേന്ദ്ര കത്യാൽ പറഞ്ഞു. ഈ സെർവറുകൾ ഇന്ത്യയിൽ നിന്ന് ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടും.17,000 കോടി രൂപയുടെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിലേക്ക് ലെനോവോയും ഉൾപ്പെട്ടിട്ടുണ്ട്.
ലെനോവോ മോട്ടറോള സ്മാർട്ട്ഫോണുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവ ഇന്ത്യയിൽ നിർമിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.പുതുച്ചേരിയിലെ ലൈൻ, 2005 മുതൽ പ്രവർത്തനക്ഷമമാണ്, ഇത് എഐ സേവനങ്ങൾക്കും എന്റർപ്രൈസ് എഐ, ജിപിയു സെർവറുകൾക്കും മുൻതൂക്കം നൽകുന്നതാണ്.