June 8, 2025

ടെക് മേഖലയിൽ പിരിച്ചുവിടലുകൾ കുറയുന്നു

0
IMG-20241101-WA0056

സെപ്റ്റംബറും ഒക്ടോബറും ടെക് മേഖലയിൽ പിരിച്ചുവിടലുകളിൽ കുറവുണ്ടെന്ന് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, ഇത് തൊഴിൽ വിപണിയിലെ സ്ഥിരതയിലേക്കുള്ള സൂചനയായി വിലയിരുത്തപ്പെടുന്നു. ജനുവരി, ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ ഉയർന്ന തലത്തിൽ പിരിച്ചുവിടലുകൾ ഉണ്ടായതിന് ശേഷം, ഇപ്പോൾ പിരിച്ചുവിടലിൽ കുറവുണ്ടായിരിക്കുകയാണ്.സെപ്റ്റംബറിൽ 35 ടെക് കമ്പനികൾ 3,941 ജീവനക്കാരെ പിരിച്ചുവിടുകയും, ഒക്ടോബറിൽ 30 കമ്പനികൾ 3,080 ജീവനക്കാരെ നോട്ടീസ് കാലയളവിൽ തുടരാനായി പിങ്ക് സ്ലിപ്പ് നൽകുകയും ചെയ്തു.ഒക്ടോബറിൽ ക്രിപ്റ്റോ, കൺസ്യൂമർ, ഫിനാൻസ്, ഹെൽത്ത്‌കെയർ തുടങ്ങിയ മേഖലകളിൽ പിരിച്ചുവിടലുകൾ രേഖപ്പെടുത്തി. നാല് ടെക് കമ്പനികൾ ഈ മാസം 400-ലധികം ജോലികൾ വീതം കുറച്ചു.വർഷത്തിലുടനീളം, ഏറ്റവും കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായത് സോഫറ്റ് മെയർ, ഹാർഡ് വെയർ, സോഷ്യൽ മീഡിയ കമ്പനികളിലും, ഫിൻടെക്, അക എന്നിവയിൽ നിന്നുള്ള കമ്പനികളിലുമാണ്. ചെലവ് ചുരുക്കലും എ ഐയുടെ വികസനവുമാണ് ടെക് മേഖലയിൽ പിരിച്ചുവിടലുകൾക്ക് പ്രധാന കാരണങ്ങളായതായി വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *