ചരിത്രനേട്ടംക്കുറിച്ച് കെ എസ് ആർ ടി സി; തിങ്കളാഴ്ച നേടിയത് 10.19 കോടി

ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്രനേട്ടം. തിങ്കളാഴ്ച 10.19 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. ഒറ്റദിവസം കൊണ്ട് കെ എസ് ആർ ടി സിക്ക് ഇത്രയും വലിയ കളക്ഷൻ കിട്ടുന്നത് ആദ്യമായാണ്.
ഓണാഘോഷങ്ങള്‍ക്കു ശേഷം ആളുകള്‍ കൂട്ടത്തോടെ യാത്ര ചെയ്തതാണ് ടിക്കറ്റ് വരുമാനം ചരിത്രമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തിയതും ഡിപ്പോകള്‍ക്കു ടാര്‍ഗറ്റ് നല്‍കിയതുമാണ് വരുമാന വര്‍ധനയ്ക്കു കാരണമായത്.