കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

ഇന്ന് അര്‍ധരാത്രി 12 മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരത്തിലേക്ക്. ഐ.എന്‍.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്) നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക്.
ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡി.എ കുടിശിക അനുവദിക്കുക, ദേശസാല്‍കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങി കെ.എസ്.ആര്‍.ടിസി ജീവനക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന 12 വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം. പണിമുടക്ക് ഒഴിവാക്കാൻ കെഎസ്ആർടിസി എംഡി പ്രമോദ് ശങ്കർ സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.