കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളുകൾ വൻ ഹിറ്റ്; ആറുമാസത്തെ ലാഭം 27,86,522 ലക്ഷം രൂപ

കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളുകള്‍ വൻ ഹിറ്റായി മാറുകയാണ്. ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് പദ്ധതി ആരംഭിച്ചത്. ഇപ്പോൾ വെറും ആറു മാസം പിന്നിടുമ്പോൾ 27,86,522 ലക്ഷം രൂപയുടെ ലാഭമാണ് ഇവർ നേടിയിരിക്കുന്നത്.
2024 ജൂൺ 26 മുതൽ ഇതുവരെ 661 പേരാണ് അഡ്മിഷൻ നേടിയത്. കേരളത്തിലെ 14 ജില്ലകളിലായി നിലമ്പൂര്‍, ചിറ്റൂര്‍, മാനന്തവാടി, പൊന്നാനി, കോഴിക്കോട്, ചാത്തന്നൂര്‍, തലശ്ശേരി, കാഞ്ഞങ്ങാട് ആറ്റിങ്ങല്‍, ചടയമംഗലം, മാവേലിക്കര, കുമളി, പന്തളം, പാലാ, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, ഈഞ്ചക്കല്‍, പാറശ്ശാല, ആനയറ, എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ ഉളളത്. കെ.എസ്.ആർ.ടി.സി.യിൽനിന്നും സ്വിഫ്റ്റിൽനിന്നുമാണ് പരിശീലകർ.കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ്. 9000 രൂപയാണ് കാർ ഡ്രൈവിങ് പഠിക്കാന്‍ ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും.
അതെസമയം ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്. സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 % വരെ ഇളവ് ലഭിക്കുന്നുണ്ട്.