കെ.എസ്.എഫ്.ഇ നിക്ഷേപ പലിശ നിരക്കുകൾ ഉയര്‍ത്തി

നിക്ഷേപ പലിശനിരക്കുകൾ പുതുക്കി കെ.എസ്.എഫ്.ഇ. ഷോർട്ട് ഡെപ്പോസിറ്റ്, ചിട്ടി പ്രൈസ് മണി ഡെപ്പോസിറ്റ്, ജനറൽ ഫിക്സഡ് ഡെപ്പോസിറ്റ്, എന്നി നിക്ഷേപപദ്ധതികളിലാണ് മാറ്റം വന്നിരിക്കുന്നത്.
സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണം നിക്ഷേപം എന്നിവയ്ക്ക് 8.50 ശതമാനമാണ് ഒരു വർഷത്തേക്കും,8 ശതമാനമാണ് 1 വർഷം മുതൽ 2 വർഷത്തേക്കും, 7.75 ശതമാനമാണ് 2 വർഷം മുതൽ 3 വർഷത്തേക്കും പലിശ നിരക്ക് ഉയർത്തിയത്.
ചിട്ടിയുടെ മേൽ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 8.75% നിന്ന് 9 ശതമാനമാക്കി ഉയർത്തി. കൂടാതെ 11 മുതൽ 364 ദിവസത്തിനുള്ള ഹസ്വകാല നിക്ഷേപം 5.50 ശതമാനത്തിൽനിന്നു 6. 50 ശതമാനമാക്കി പലിശ നിരക്ക്.
മുതിർന്ന പൗരന്മാർക്ക് വന്ദനം നിക്ഷേപപദ്ധതിയിലൂടെ ലഭിക്കുന്ന 8.75 ശതമാനം പലിശനിരക്കിൽ നിലവിൽ മാറ്റമില്ല. എന്നാൽ നിക്ഷേപകരുടെ പ്രായപരിധി 60ൽ നിന്ന് 56 വയസാക്കി കുറച്ചിട്ടുണ്ട്..