June 8, 2025

കൊച്ചി മെട്രോ മൂന്നാം ഘട്ടം അങ്കമാലിയിലേക്ക്; ഭൂഗർഭ പാതയ്ക്കും പരിഗണന

0
images (11)

കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട പദ്ധതി ആലുവ മുതൽ അങ്കമാലി വരെയാക്കി വികസിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ഇതിനായി വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കാൻ ടെണ്ടർ ക്ഷണിച്ചു.

ആലുവയിൽ നിന്ന് കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് നീളുന്ന പാതയുടെ മൊത്തം ദൈർഘ്യം, ഭൂമിയെടുപ്പ് ചെലവ്, നിർമാണസമയം തുടങ്ങിയവ വിലയിരുത്തി എലിവേറ്റഡ് റൂട്ടാകുമോ, ഭൂഗർഭ പാതയാകണമോ, രണ്ടും ചേർന്ന രീതിയിലാകുമോ എന്നത് സാമ്പത്തികമായും സാങ്കേതികമായും അനാലിസിസ് ചെയ്ത് തീരുമാനിക്കും. റോളിങ് സ്റ്റോക്ക് രീതി പരിഗണനയിൽമെട്രോയുടെ ഒന്നാം, രണ്ടാം ഘട്ടങ്ങൾക്കു വ്യത്യാസമായി റോളിങ് സ്റ്റോക്ക് മോഡൽ ഉപയോഗിക്കാനാകുമോ എന്നതിനെക്കുറിച്ച് DPR കൺസൾട്ടൻസി പഠനം നടത്തും. കൂടാതെ പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായിആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) / മെഷീൻ ലേണിംഗ് (ML) സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമോ എന്നതിനും വിലയിരുത്തൽ നടത്തും.

ഗിഫ്റ്റ് സിറ്റിയിലേക്കുള്ള പാത വികസനം ഭാവിയിൽ ആലുവ-അങ്കമാലി മെട്രോ പാത ഗിഫ്റ്റ് സിറ്റി (GIFT City) ഭാഗത്തേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ കൂടി പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് കെഎംആർഎൽ നിർദേശിച്ചിട്ടുണ്ട്. അതിനാൽ ഡിപിആർ 6 മാസത്തിനകം പൂർത്തിയാക്കാനാണ് കെ എം ആർ എൽ ലക്ഷ്യമിടുന്നത്. അതിനുശേഷം സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് റിപ്പോർട്ട് സമർപ്പിക്കും. ഫെബ്രുവരി 10 മുതൽ 17 വരെയാണ് ടെണ്ടർ സമർപ്പിക്കാനുള്ള അവസരം. ഫെബ്രുവരി 19ന് ടെണ്ടർ തുറക്കുമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *