September 8, 2025

കൈനറ്റിക് DX ഇലക്‌ട്രിക് സ്‌കൂട്ടര്‍ ലോഞ്ച് ജുലൈ 28ന്

0
n6734437031753090428985641f75231063a057774ffc3fad5c0bbd1f61f163c0723624e8068d17b1e5d247

മുംബൈ: ജനപ്രിയ വാഹനമായ ആക്ടീവയ്ക്ക് മുന്‍പേ ഇന്ത്യക്കാരുടെ മനസ്സില്‍ കയറിപ്പറ്റിയ ഗിയര്‍ലെസ് സ്‌കൂട്ടര്‍ ആണ് കൈനറ്റിക് ഹോണ്ട.

പലതരം ഐക്കോണിക് ടു വീലര്‍ വാഹനങ്ങളും രാജ്യത്തിന് സമ്മാനിച്ചവരാണ് കൈനറ്റിക്. ലൂണ മോപ്പഡ് പോലുള്ളവയെല്ലാം ഇതിനുള്ള ഉദാഹരണങ്ങളാണ്. ഇപ്പോള്‍ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കൈനറ്റിക് ഗ്രീന്‍. എക്‌സ് ഷോറൂം വില ഒരു ലക്ഷത്തിനും 1.40 ലക്ഷത്തിനും ഇടയിലാവാനാണ് സാധ്യത.

ജൂലൈ 28ന് കൈനറ്റിക് ഗ്രീന്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ ഇലക്‌ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. DX എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഇലക്‌ട്രിക് ഇരുചക്ര വാഹനം 40 വര്‍ഷങ്ങള്‍ക്ക് മുൻമ്പ്ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്ന ടു-സ്‌ട്രോക്ക് കൈനറ്റിക് ഹോണ്ട DX ന്റെ ആധുനിക പതിപ്പായിട്ടാണ് അറിയപ്പെടുന്നത്. ലോഞ്ച് പ്രഖ്യാപനത്തിന് ശേഷം, ഇവിയുടെ ആദ്യ ടീസര്‍ ബ്രാന്‍ഡ് പുറത്തിറക്കി. ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഹീറോ വിഡ വിഎക്‌സ്2, ഏഥര്‍ റിസ്റ്റ, തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും ഇത് പ്രധാനമായി മത്സരിക്കുക.

ഇലക്‌ട്രിക് സ്‌കൂട്ടറില്‍ തിളക്കമുള്ള ലോഗോകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹെഡ്ലാമ്പിന് മുകളിലായിരിക്കും ഇവ പ്രത്യക്ഷപ്പെടുക. ടിഎഫ്ടി ഡിസ്‌പ്ലേ പോലുള്ള മറ്റു ഫീച്ചറുകളും കമ്പനി പങ്കുവച്ചിട്ടുണ്ട്. 1.8 kWh മുതല്‍ 3 kWh വരെയുള്ള . സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആയിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററിയായിരിക്കാം കമ്പനി വാഗ്ദാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സ്‌പൈ ഷോട്ടുകള്‍ അനുസരിച്ച്‌ സ്‌കൂട്ടറില്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും ഹബ്-മൗണ്ടഡ് ഇലക്‌ട്രിക് മോട്ടോറും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *