കിലോ ബസാറിന്റെ 30-ാം ഷോറൂം തുറന്നു
കൊച്ചി: സാനിറ്ററി വെയേഴ്സ്, ബാത്ത്റൂം ഫിറ്റിംഗ്സ് ഉത്പാദന–വിപണന മേഖലയിലെ പ്രമുഖരായ യൂറോടെക്കിന്റെ ഇക്കണോമി ചെയിൻ സ്റ്റോർ കൺസപ്റ്റ് കിലോ ബസാറിന്റെ 30-ാം ഷോറൂം കോഴിക്കോട് താമരശേരി പരപ്പൻപൊയിലിൽ തുറന്നു.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സാനിറ്ററി വെയേഴ്സ്, ബാത്ത്ഫിറ്റിംഗ്, ആക്സസറീസ് എന്നിങ്ങനെ നിരവധി കളക്ഷനുകൾക്ക് വിലക്കുറവും മറ്റ് പ്രത്യേക ഓഫറുകളുമുണ്ട്. കൂടാതെ സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചുകളിലും ആകർഷകമായ ഡിസ്കൗണ്ടുകളും പ്രമോഷനുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
