പുതിയ രൂപവും, പുത്തൻ സവിശേഷതകളുമായി കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റ്

രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളായ കിയ അവരുടെ ജനപ്രിയ എംപിവി കാരൻസിന് ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാൻ ഒരുങ്ങുന്നു. പരീക്ഷണ വേളയിൽ കിയ കാരെൻസ് ഫെയ്‌സ്‌ലിഫ്റ്റ് പലതവണ കണ്ടിട്ടുണ്ട്. പുതിയ കാരൻസ് ഇന്ത്യയിൽ 2025 അവസാനത്തോടെ പുറത്തിറങ്ങുമെന്ന് നിരവധി റിപ്പോർട്ടുകളിൽ പറയുന്നു. പുതിയ കാരൻസിന്റെ അസാമാന്യ സവിശേഷതകളെക്കുറിച്ചും പവർട്രെയിനിനെക്കുറിച്ചും വിശദമായി അറിയാം.
ഡിസൈൻ
പുതിയ രൂപത്തിലാണ് പുതിയ കിയ കാരെൻസിന് എത്തുന്നത്. സ്ലീക്ക് എൽഇഡി ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്ന പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്ററാണ് ഇതിൽ ഉള്ളത്. അതേസമയം, മുൻവശത്ത് പുതിയ ഇൻസേർട്ടുകളുള്ള ഒരു പുതുക്കിയ ഗ്രില്ലും ഇതിൽ ഉണ്ടാകും. പുതിയൊരു കൂട്ടം ഡ്യുവൽ-ടോൺ അലോയ് വീലുകൾ കാറിന്റെ പ്രൊഫൈൽ മെച്ചപ്പെടുത്തുന്നതിനായി ഇതിൽ ചേർക്കും.
പവർട്രെയിൻ
രണ്ട് പെട്രോൾ എഞ്ചിനുകളും ഒരു ഡീസൽ എഞ്ചിനും പവർട്രെയിനായി പുതിയ കാരൻസിന് ഉണ്ടായിരിക്കും. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് എംപിവിയുടെ കരുത്ത്.
മികച്ച സുരക്ഷ
മികച്ച സുരക്ഷയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സുരക്ഷയ്ക്കായി, എംപിവിയിൽ 360-ഡിഗ്രി ക്യാമറ സിസ്റ്റവും ലെവൽ-2 ADAS സ്യൂട്ടും നൽകാം. ഇതിനുപുറമെ, കാറിന്റെ ക്യാബിനിൽ കുറേ ഫീച്ചർ അപ്‌ഗ്രേഡുകളും ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കും. പുതിയ കിയ കാരെൻസിന്റെ ലോഞ്ച് തീയതിയെ സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല.
കാരൻസ് ഇവി
ഈ വർഷം അവസാനത്തോടെ എത്തുമെന്ന് പ്രതീക്ഷയിലാണ് കാരൻസ് ഇവി. ഇപ്പോഴും ഇതിന്‍റെ ഔദ്യോഗിക വിശദാംശങ്ങൾ വ്യക്തമല്ല. എങ്കിലും ഈ കോംപാക്റ്റ് എംപിവിയിൽ പുതിയ ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്കിൽ നിന്ന് 51.4kWh ബാറ്ററി പായ്ക്ക് ഉൾപ്പെടുത്തിയേക്കാം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.