March 21, 2026

വിപണി കീഴടക്കാന്‍ കിയ കാരെന്‍സ് ക്ലാവിസും ക്ലാവിസ് ഇവിയും

0
kia-carens-clavis-ev

പുതുതായി ലോഞ്ച് ചെയ്ത കിയ കാരെന്‍സ് ക്ലാവിസ്, ക്ലാവിസ് ഇവി മോഡലുകള്‍ ഇന്ത്യയില്‍ നാല് മാസത്തിനുള്ളില്‍ ബുക്ക് ചെയ്തത് 21,000 പേര്‍. 20,000 ത്തിലധികം പേര്‍ കാരെന്‍സ് ക്ലാവിസും 1000 ലധികം പേര്‍ ക്ലാവിസ് ഇവിയും ബുക്ക് ചെയ്‌തെന്നാണ് കിയയുടെ കണക്കുകൾ വെളിപ്പെടുത്തുന്നത്. ക്ലാവിസ് ഇവി മോഡലുകള്‍ക്ക് കിട്ടുന്ന മികച്ച പ്രതികരണങ്ങള്‍ വളരെ സന്തോഷം നൽകുന്നുവെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ഓഫീസര്‍ ജൂന്‍സു ചോ പറഞ്ഞു.

6 സീറ്റര്‍, 7 സീറ്റര്‍ മോഡലുകളില്‍ ലഭ്യമായ ക്ലാവിസ് ഇവി വിപണിയിൽ ലഭ്യമാണ്. എസ്‌യുവി എംപിവിക്ക് സമാനമായ കംഫര്‍ട്ടും സ്‌ട്രെങ്ത്തും നല്‍കുന്നുണ്ട്. മൂന്ന് റോകളുള്ള എസ് യു വിയുടെ രണ്ടാമത്തെ നിര സീറ്റുകള്‍ ഒതുക്കി വെക്കാന്‍ ഒറ്റ സ്വിച്ചമര്‍ത്തിയാല്‍ മതി. രണ്ടാം നിര ചരിക്കാനും കിടത്താനും സാധിക്കും. പ്രീമിയം, ടെക്ക് ഫോര്‍വാര്‍ഡ് ക്യാബിനും ഡുവല്‍ പനോരമിക് 26.62 സെന്റിമീറ്റര്‍ വരുന്ന ഡിസ്‌പ്ലേയും ഒപ്പം ഇന്‍ഫോര്‍ട്ടൈന്‍മെന്റും നല്‍കുന്നു. കിയ ടോപ് എന്‍ഡ് വേരിയന്റിന് ബോസിന്റെ 8-സ്പീക്കര്‍ സിസ്റ്റവും 64 കളര്‍ ആംബിയന്റ് ലൈറ്റിങ്ങും ഡുവല്‍ ഡാഷ് കാം തുടങ്ങി ഒട്ടനവധി ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. കാരെന്‍സ് ക്ലാവിസ് ഇവി കിയയുടെ ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക് വാഹനമാണ്.

Leave a Reply

Your email address will not be published. Required fields are marked *