തുടര്‍ച്ചയായി പഴകിയ ചിക്കന്‍; ജനങ്ങളുടെ വിശ്വാസ്യത വീണ്ടും പിടിച്ചു പറ്റാൻ കെ.എഫ്.സി
കോട്ടയം: ആഗോള ഭീമനായ കെ.എഫ്.സി ചിക്കന് ആരാധകർ ഏറെ. ഫ്രാഞ്ചേസികള്‍ ഓരോ ഔട്ട്‌ലെറ്റുകളും എടുത്തു നടത്തുകയാണ് ചെയ്യുക.എന്നാൽ തുടര്‍ച്ചയായി മോശം ഭക്ഷണമെന്ന പരാതി ഉയര്‍ന്നതോടെ കെ.എഫ്.സിയുടെ ഡിമാന്‍ഡ് ഇടിഞ്ഞു.തുടർന്ന് സോഷ്യല്‍ മീഡിയയിലും പത്രത്തിലും ഓഫറുകളോടെ പരസ്യം നല്‍കി ജനങ്ങളുടെ വിശ്വാസ്യത വീണ്ടും പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ് കെ.എഫ്.സി.
നേരത്തെ എറണാകുളത്തും പാലായിലുമായി മോശം ഭക്ഷണം നല്‍കിയെന്ന പരാതി ഉയര്‍ന്നിരുന്നു. പാലായില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഫാമിലിക്ക് ദുര്‍ഗന്ധം ഉള്ള ചിക്കന്‍ നൽകിയെന്നാണ് ആരോപണം.മോശം ഭക്ഷണം കിട്ടിയതോടെ ഉപഭോക്താവ് കെ.എഫ്.സി. ജീവനക്കാരെ ചോദ്യം ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.പാഴ്‌സല്‍ വാങ്ങി അരമണിക്കൂര്‍ പോലും ആയില്ല, അതുകൊണ്ട് കഴിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് മോശമായതെന്ന മറുപടി നല്‍കേണ്ട എന്നു പറഞ്ഞുകൊണ്ടാണ് യുവാവ് ജീവനക്കാരെ നേരിടുന്നത്.
ആരോപണങ്ങള്‍ കെ.എഫ്.സിയുടെ വില്‍പ്പനയെ സാരമായി തന്നെ ബാധിച്ചിരുന്നു.
