June 8, 2025

കേരളത്തിന്റെ ചരിത്രനേട്ടം: രണ്ടര വര്‍ഷത്തിനിടെ 3 ലക്ഷം സംരംഭങ്ങള്‍

0
images (24)

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചതനുസരിച്ച് ‘സംരംഭക വര്‍ഷം’ പദ്ധതി വഴി കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഏകദേശം 3 ലക്ഷത്തോളം സംരംഭങ്ങള്‍ കേരളത്തിൽ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്. നൂതന സംരംഭങ്ങളില്‍ ഒരു ലക്ഷത്തിലധികം സംരംഭങ്ങള്‍ ഉത്പാദന മേഖലയിലാണെന്നും മന്ത്രി വ്യക്തമാക്കി.2022ല്‍ ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതി, തുടർച്ചയായ രണ്ടാം വര്‍ഷവും ഒരു ലക്ഷം സംരംഭം ലക്ഷ്യം കൈവരിച്ച് കേരളത്തിന്റെ വ്യവസായ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയാണ്. രണ്ടര വര്‍ഷത്തിനുള്ളില്‍ ആകെ 3,00,227 സംരംഭങ്ങള്‍ പദ്ധതിയിലൂടെ സജീവമായിട്ടുണ്ട്, 19,446.26 കോടി രൂപയുടെ നിക്ഷേപവും 6,38,322 തൊഴിലവസരങ്ങളും ഇതോടെ കേരളത്തിലുണ്ടായിട്ടുണ്ട്. ഈസോഫ് ഡൂയിങ്ങ് ബിസിനസ് മേഖലയിലെ കേരളത്തിന്റെ നേട്ടത്തിന് ഇത് ഒരു വലിയ പൂരം കൂടിയായി.പദ്ധതിയിലൂടെ 93,000ത്തിലധികം വനിതാ സംരംഭകര്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചുവെന്നും ഇത് ശ്രദ്ധേയമാണ്. എല്ലാ പഞ്ചായത്തുകളിലും സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായിക്കുന്ന എക്സിക്യൂട്ടീവ് ടീമുകളും ഹെല്‍പ്പ് ഡെസ്കുകളും സ്ഥാപിച്ച നടപടികളും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരെ പ്രചോദിപ്പിച്ചു. കൂടാതെ, എം എസ് എം ഇ സംരംഭങ്ങള്‍ക്ക് 4% പലിശയോടുകൂടി 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കിയത് സംരംഭക ലോകത്തേക്ക് ആളുകളെ ആകര്‍ഷിച്ചതും ശ്രദ്ധേയമാണ്.കേരളത്തിലെ എം എസ് എം ഇകളില്‍ നിന്ന് തിരഞ്ഞെടുത്ത 1000 സംരംഭങ്ങളെ മികച്ച ബിസിനസുകളാക്കുന്നതിന് ‘മിഷന്‍ 1000’ പദ്ധതി നീങ്ങികൊണ്ടിരിക്കുകയാണ്, കൂടാതെ അപകട സാധ്യതകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി എം എസ് എം ഇ ഇന്‍ഷുറന്‍സ് പദ്ധതിയും ആരംഭിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *