June 8, 2025

വായ്പ കാത്ത് കേരളം; പ്രതീക്ഷ 17,000 കോടി

0
as311qk8_500-rupees-currency-notes-in-hand_625x300_07_February_23-1200x900

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തിൽ ഇനി വരുന്ന മൂന്ന് മാസത്തിൽ 17,000 കോടി കൂടി കടമെടുക്കാൻ കേരളത്തിന് യോഗ്യതയുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേരളം ഇതുസംബന്ധിച്ച കണക്ക് കേന്ദ്രസർക്കാറിന് സമർപ്പിച്ചു.

അനുമതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും മുടങ്ങിയ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. ഇതിൽ വൈദ്യുതി മേഖലക്ക് അനുവദിക്കുന്ന 6,250 കോടിയും ഉൾപ്പെടുന്നു. പ്രതീക്ഷിക്കുന്നതുപോലെ പണം ലഭിച്ചാൽ പെൻഷൻ പരിഷ്‌കരണ കുടിശ്ശികയുടെ 450 കോടി രൂപ മാർച്ചിന് മുമ്പ് അനുവദിക്കാനാകും. ഒരു മാസത്തെ ക്ഷേമ പെൻഷനായ 850 കോടി രൂപയും അനുവദിക്കാൻ സാധ്യതയുണ്ട്.

2023 ഡിസംബർ വരെയായി 23,000 കോടി രൂപ കടമെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു, ഇത് പലതവണ പുതുക്കി 32,000 കോടി രൂപവരെ കടമെടുക്കാൻ സാധിച്ചു. 2023 ഡിസംബറിനുശേഷം 13,608 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന് ആഭ്യന്തര വരുമാനത്തിന്റെ 3% വരെ കടമെടുക്കാൻ സാധിക്കും, വൈദ്യുതി മേഖലയുടെ പരിഷ്കാരങ്ങൾ നടത്തുകയാണെങ്കിൽ 0.5% അധികം കൂടി കടമെടുക്കാൻ അനുമതി ലഭിക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *