June 8, 2025

5990 കോടി കടമെടുക്കാന്‍ കേരളം

0
Borrowers-can-take-loans-from-moneylenders-using-t_1683283036417_1698165423478

അധിക കടമെടുക്കാന്‍ കേരളം. 5990 കോടി രൂപയാണ് കേരളം കടം എടുക്കുന്നത്. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 12,000 കോടി ഈ മാസം വായ്പയെടുക്കാനാണ് കേരളം കേന്ദ്രത്തോട് അനുമതി തേടിയത്.

ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കേരളത്തിന് അധികതുക കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രമുള്ളപ്പോഴാണ് കേരളം അധികം കടമെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *