June 8, 2025

തട്ടിപ്പാണോ? തിരിച്ചറിയാൻ വഴിയുമായി കേരള പൊലീസ്

0
English Desktop Banner (2)

സൈബർ തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെടുന്നത് ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുള്ളതായി കേരള പോലീസ് അറിയിച്ചു.

ഇതിനായി www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് Report & Check Suspect എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം suspect repository എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ,UPI ID, സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ ഇതുവഴി പരിശോധിക്കാം. ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ അക്കാര്യം ഇതിലൂടെ മുന്നറിയിപ്പ് നൽകും.

തട്ടിപ്പുകാർ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്സാപ്പ് നമ്പർ, ടെലിഗ്രാം ഹാൻഡിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ, സാമൂഹികമാധ്യമ വിലാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതു ജനങ്ങൾക്കും ഈ പോർട്ടലിലൂടെ നൽകാമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *