March 26, 2026

100 ബാരിക്കേഡുകൾ കൈമാറി കേരള ഗ്രാമീണ ബാങ്ക്

0
samakalikamalayalam_2025-11-21_xxkxhxv2_74baba22-f81a-47eb-9323-6638582b790b

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശന സൗകര്യം മെച്ചപ്പെടുത്താനായി 100 ബാരിക്കേഡുകൾ കൈമാറി കേരള ഗ്രാമീണ ബാങ്ക്. ബാങ്കിന്റെ ഈ സാമ്പത്തിക വർഷത്തെ സിഎസ്ആർ പദ്ധതികളുടെ ഭാഗമായിട്ടാണ് ഇത്.

ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കേരള ഗ്രാമീണ ബാങ്ക് ചെയർപഴ്സൻ വിമല വിജയഭാസ്കറാണ് കൈമാറ്റം നടത്തിയത്.തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ, കേരള ഗ്രാമീണ ബാങ്ക് ജനറൽ മാനേജർ പ്രദീപ് പത്മൻ, തിരുവനന്തപുരം റീജനൽ മാനേജർ സുബ്രഹ്‌മണ്യൻ പോറ്റി, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസർ ബി. മഹേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *