February 4, 2026

കേരള ഗ്രാമീണ ബാങ്കിന് പുതിയ ലോഗോ

0
grameen-bank

തിരുവനന്തപുരം: കേരള ഗ്രാമീണ ബാങ്കിൻ്റെ ഔദ്യോഗിക പുനർനാമകരണത്തിന്റേയും ഏകീകൃത ലോഗോയുടെയും പ്രകാശനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു.ലോക്‌ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് ജനറൽ മാനേജർ പി. കെ. മുഹമ്മദ് സാജിദ്, നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല, കേരള ഗ്രാമീണ ബാങ്ക് ചെയർപഴ്സൻ വിമല വിജയഭാസ്കർ, ജനറൽ മാനേജർ പ്രദീപ് പദ്‌മൻ, തിരുവനന്തപുരം റീജനൽ മാനേജർ സുബ്രഹ്മണ്യൻ പോറ്റി, മാർക്കറ്റിങ് സെൽ ചീഫ് മാനേജർ ആർ. രാജീവ് എന്നിവർ പങ്കെടുത്തു.

“കേരള ഗ്രാമീൺ ബാങ്ക്’ എന്നായിരുന്ന പേര് കേരള ഗ്രാമീണ ബാങ്ക് എന്ന് പുനർനാമകരണം ചെയ്യുകയും പൊതുവായ ലോഗോ സ്വീകരിക്കുകയുമായിരുന്നു.1976 ൽ സ്ഥാപിതമായ ബാങ്കിന് സംസ്ഥാനത്ത് 635 ശാഖകളും 12 റീജനൽ ഓഫിസുകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *