February 4, 2026

കേരള ജെം ആൻഡ് ജ്വല്ലറി ഷോ നാളെ മുതൽ 7 വരെ

0
FB_IMG_1764852334143

കൊച്ചി: കേരള ജെം ആൻഡ് ജ്വല്ലറി ഷോ നാളെ മുതൽ 7 വരെ അങ്കമാലിയിലെ അഡ്ലക്സ് കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കും. നാളെ രാവിലെ 10 ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം. പി. അഹമ്മദ്, കല്യാൺ ഗോൾഡ് ആൻഡ് ഡയ മണ്ട്സ് മാനേജിങ് ഡയറക്‌ടർ ടി. എസ്. കല്യാണരാമൻ തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.

സ്വർണം, പ്ലാറ്റിനം, ഡയമണ്ട്, സിൽവർ ആഭരണങ്ങളുടെ ശേഖരങ്ങളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 183 ആഭരണ നിർമാതാക്കളാണ് ബി ടു ബി പരിപാടിയിൽ പങ്കെടുക്കുന്നത്. സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് റീട്ടെയ്ൽ ജ്വല്ലറി വ്യാപാരികളും പ്രഫഷനലുകളും ഡിസൈനർമാരും സാങ്കേതിക വിദഗ്‌ധരും സമ്മേളനത്തിന് എത്തുമെന്ന് കെജിജെഎസ് എക്സ്പോ മാനേജിങ് ഡയറകർ പി. വി. ജോസ്, പ്രോഗ്രാം ഡയറക്ടർ മിൽട്ടൻ ജോസ്, ചീഫ് പ്രോഗ്രാം ഓഫിസർ ബി. എൽ. ആന്റണി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *