കേരള ബ്രാൻഡ്: സമഗ്ര സർവേ പൂർത്തിയായി
തിരുവനന്തപുരം: കേരള ബ്രാൻഡ് പദ്ധതിയുടെ ആദ്യഘട്ട സർവേ പൂർത്തിയായി. കേരളത്തിന്റെ തനത് ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കി ‘കേരള ബ്രാൻഡ്’ എന്ന പേരിൽ ആഗോളവിപണിയിൽ എത്തിക്കുകയാണ് പദ്ധതിയുടെ ഇതിന്റെ പ്രധാന ലക്ഷ്യം.
അതെസമയം വ്യവസായ-വാണിജ്യ വകുപ്പ് നടത്തിയ സർവേയിൽ 1,124 നിർമാണ യൂണിറ്റുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. നേരത്തെ, പദ്ധതിയുടെ ആരംഭത്തിൽ വെളിച്ചെണ്ണയെ ‘കേരള ബ്രാൻഡ്’ ലേബലിൽ ഉൾപ്പെടുത്തിയിരുന്നു.തേൻ, നെയ്യ്, കാപ്പി, തേയില, കുപ്പിവെള്ളം, പ്ലൈവുഡ്, പാദരക്ഷകൾ, പിവിസി പൈപ്പുകൾ, സർജിക്കൽ റബർ ഗ്ലൗസ്, കന്നുകാലിത്തീറ്റ തുടങ്ങിയവയാണ് ലേബലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
