ഇടപാടുകളില്‍ 23,000 കോടിയുടെ വര്‍ധനവുമായി കേരളാ ബാങ്ക്
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളാ ബാങ്കിന്റെ ഇടപാടുകളില്‍ 23,000 കോടി രൂപയുടെ വര്‍ധനയുണ്ടായതായി സഹകരണ മന്ത്രി വി. എന്‍. വാസവന് അറിയിച്ചു.1.01 ലക്ഷം കോടിയായിരുന്നു 2019-20 വര്‍ഷത്തിൽ ബാങ്കിന്റെ ഇടപാട് എന്നാൽ ഇപ്പോള്‍ 1.24 ലക്ഷം കോടിയായി ഉയർന്നതായി മന്ത്രി വ്യക്തമാക്കി.
2024 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ ഇടപാടില്‍ 7,900 കോടിയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ബാങ്കിന്റെ നിക്ഷേപം 2020 മാര്‍ച്ചില്‍ 61,037 കോടിയായിരുന്നത് ഇപ്പോള്‍ 71,877 കോടിയായി ഉയർന്നു. ഒരു വര്‍ഷത്തിനിടെ 5543 കോടിയുടെ വര്‍ധനവാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്.ഇന്ത്യയിലെ തന്നെ പ്രമുഖ വാണിജ്യ ബാങ്കുകള്‍ക്ക് മാത്രം അവകാശപ്പെടുന്ന 50,000 കോടി വായ്പാ ബാക്കി നില്പ് എന്ന നേട്ടത്തിനും കേരളാ ബാങ്ക് അര്‍ഹമായി. ഇപ്പോള്‍ 52,000 കോടിയാണ് ബാങ്കിന്റെ വായ്പാ ബാക്കിനില്പ്.
