March 18, 2026

കേരള ബാങ്ക് കോഴിക്കോട് ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു

0
kerala_bank_2025octo03

കോഴിക്കോട്: കേരള ബാങ്ക് കോഴിക്കോട് ശാഖ ഇന്ന് മുതൽ മേത്തോട്ട് താഴം ജെബി ബിസിനസ് സെൻ്ററിൽ പ്രവർത്തനമാരംഭിച്ചു.50 വർഷം പ്രവർത്തനരംഗത്ത് പൂർത്തിയാക്കുന്ന ശാഖ ഇടപാടുകാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റുന്നത്.

ഇന്ന് രാവിലെ 9.30ന് നടന്ന ഉദ്ഘാടനച്ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *