മഞ്ചേരിയില്‍ കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം; ഉദ്ഘാടനം ഫഹദ് ഫാസില്‍

മലപ്പുറം: മഞ്ചേരിയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു ഷോപ്പിംഗ് അനുഭവം സമ്മാനിച്ചുകൊണ്ട് മെയ് 25 ഞായറാഴ്ച്ച രാവിലെ 10:30ന് കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം ചലചിത്രതാരം ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളാണ് മെയ് 25 മുതല്‍ 30 വരെ ഒരുക്കിയിരിക്കുന്നത്. ഈ കാലയളവില്‍ ഒരു പവന്‍ 916 സ്വര്‍ണ്ണം വാങ്ങുമ്പോള്‍, അടുത്ത ഒരു പവന് പണിക്കൂലി തികച്ചും സൗജന്യമായി പര്‍ചേസ് ചെയ്യാം. പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ ഗ്രാമിന് 50 രൂപ അധികമായും നേടാം.ഡയമണ്ട് ആഭരണങ്ങള്‍, 18 കാരറ്റ്, പ്രഷ്യസ് ജ്വല്ലറി തുടങ്ങിയവയ്ക്ക് പണിക്കൂലിയില്‍ 50% വരെ കിഴിവും നല്‍കുന്നു.
ഉദ്ഘാടന ദിവസം ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായി ഓരോ മണിക്കൂറിലും ഒരു ഡയമണ്ട് റിംഗ് സമ്മാനമായി സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. മഞ്ചേരി ഷോറൂമില്‍ മാത്രമായിരിക്കും ഈ ഓഫറുകള്‍ ലഭ്യമാകുക. മഞ്ചേരി പാണ്ടിക്കാട് റോഡ് പുതിയ ബസ് സ്റ്റാന്റിന് സമീപമാണ് പുതിയ ഷോറൂം.